മിഠായിതെരുവിൽ പൊലീസ്​ എയ്ഡ് പോസ്​റ്റ്​ തുറന്നു

കോഴിക്കോട്: പൈതൃക തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി മിഠായിതെരുവിൽ എസ്.കെ. പൊെറ്റക്കാട്ടി​െൻറ പ്രതിമക്ക് സമീപം പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി സി.എൻ. അനിത, തഹസിൽദാർ അനിതകുമാരി, ഡപ്യൂട്ടി പൊലീസ് കമീഷണർ ടി.എം. ടോമി, എ.സി.പി കെ.പി. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.