കോൺഗ്രസ് മാർച്ച്

ചാലിയം: മാവേലി സ്റ്റോറിൽ സബ്സിഡി വിതരണ വസ്തുക്കൾ കാർഡ് ഉടമകളറിയാതെ മറിച്ചുകൊടുക്കുന്നതായി ആരോപിച്ച് കടലുണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. സ്റ്റോറിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധ യോഗം ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ. ദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.പി. അളകേശൻ അധ്യക്ഷത വഹിച്ചു. ഹെബീഷ് മാമ്പയിൽ, സി. ഫൽഗുനൻ, വാർഡംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, വി.ടി. ലത്തീഫ്, പി. ഷാജി, പ്രവീൺ ശങ്കരത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.