പ്രളയ ദുരിതബാധിതർക്ക് ദമാം കെ.എം.സി.സിയുടെ സഹായം

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതബാധിതർക്ക് ദമാം കെ.എം.സി.സി നല്‍കിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ ദുരിതബാധിതര്‍ക്കാണ് സഹായം എത്തിച്ചത്. ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമന്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.പി. കോയ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് ഒളോങ്ങല്‍ ഉസൈൻ, ആസിഫ റഷീദ്, ടി.കെ. ഹിതേഷ് കുമാര്‍, ടി.കെ. സൗദ, വിനോദ് പടനിലം, എം. ബാബുമോന്‍, എം.വി. ബൈജു, എ.കെ. ഷൗക്കത്തലി, ശ്രീബ പുല്‍ക്കുന്നുമ്മല്‍. എന്‍.എം. യൂസുഫ്, ഐ. മുഹമ്മദ്‌ കോയ, വി.പി. സലീം, കുന്ദമംഗലം വില്ലേജ് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.