റെയിൽവേ ഓരങ്ങളിലെ കുറ്റിക്കാടുകൾ വിനയാകുന്നു

കൊയിലാണ്ടി: റെയിൽവേ ഓരങ്ങളിൽ പടർന്നുകിടക്കുന്ന കുറ്റിക്കാടുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഇവ കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉൾെപ്പടെയുള്ളവർ ഭയത്തോടെയാണ് ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നത്. കുറ്റിക്കാടുകളുടെ മറ ഉപയോഗിച്ച് ട്രെയിനുകൾക്കു നേരെ കല്ലേറും നടക്കുന്നുണ്ട്. രണ്ടുനാൾ മുമ്പ് ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസിനു നേരെ രാത്രിയിൽ ഉണ്ടായ കല്ലേറിൽ തലശ്ശേരി സ്വദേശി രാജേഷിനു പരിക്കേറ്റിരുന്നു. രണ്ടു കല്ലുകൾ ബോഗിക്കുള്ളിൽ പതിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.