ബേക്കേഴ്സ് അസോസിയേഷൻ സമ്മേളനം

കൊയിലാണ്ടി: പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാറുമായി ചേർന്ന് നിർമിക്കുന്ന 20 വീടുകൾക്കായുള്ള ഫണ്ടിലേക്ക് അസോ. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രണ്ടു ലക്ഷം രൂപ നൽകും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനം ജില്ല സെക്രട്ടറി എ.കെ. ജുനൈദ് ഉദ്ഘാടനം ചെയ്തു. ടി.പി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. യു. മക്ബൂൽ, എം.ടി. ചന്ദ്രൻ, റാഷിക് തൂണേരി, കെ. നാഫി, നവാസ് ഫ്ലോറ, മുഹമ്മദ് കോയ, ജയേഷ്, അൻവർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.