മേലെ പൊന്നാങ്കയം ആദിവാസി കോളനിയിൽ വീടുകൾ കൈമാറി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ കുടുംബങ്ങൾക്കായി ട്രൈബൽ വകുപ്പ് നിർമിച്ച അഞ്ച് വീടുകൾ കൈമാറി. ജോർജ് എം. തോമസ് എം.എൽ.എ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ട്രൈബൽ ഓഫിസർ നെയിം സെയ്ത്, കെ.ഡി. ആൻറണി, ഗ്രാമപഞ്ചായത്തംഗം സബിത സുബ്രഹ്മണ്യൻ, കെ.ഡി. ആൻറണി, കെ.ജി. ഉണ്ണി എന്നിവർ സംസാരിച്ചു. 26 ലക്ഷം രൂപ ചെലവഴിച്ചാണ് വീടുകൾ നിർമിച്ചത്. കോളനിയിലെ നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണത്തിനും കുടിവെള്ള പദ്ധതിക്കുമായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.