ഇന്ധന വിലവര്‍ധനക്കെതിരെ ടയര്‍ ഉരുട്ടി പ്രതിഷേധം

കൊടിയത്തൂര്‍: ഇന്ധനങ്ങളുടെ അനിയന്ത്രിത വിലവർധനയില്‍ പ്രതിഷേധിച്ച് വെല്‍ഫെയർ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ടയര്‍ ഉരുട്ടി പ്രതിഷേധിച്ചു. പ്രതിഷേധ റാലി ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് നഈം ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയർ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ചാലില്‍ അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ചെറുവാടി സ്വാഗതവും ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് സാലിം ജീറോഡ്, റഫീഖ് കുറ്റ്യോട്ട്, ബാലസുബ്രഹ്മണ്യന്‍ മാട്ടുമുറി, അബ്ദുറഹിമാൻ കാരക്കുറ്റി, കെ.കെ. കുഞ്ഞാലി, സി.പി. മുശീർ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.