ഫൗസിയയുടെ മരണം: നാട്ടുകാർ എൻ.സി ഹോസ്​പിറ്റലിലേക്ക് മാർച്ച് നടത്തി

മുക്കം: ആശുപത്രി അധികൃതർ നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എൻ.സി ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തി. ഗേറ്റിൽ വൻ പൊലീസ് സംഘം തടഞ്ഞു. കറുത്തപറമ്പ് മുഹമ്മദി​െൻറ മകളും വെസ്റ്റ് കൊടിയത്തൂർ പി.പി. ഷൗക്കത്തി​െൻറ ഭാര്യയുമായ ഫൗസിയയുടെ (30) മരണവുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. അധികൃതർ ഫൗസിയയുടെ നാലു പിഞ്ചുകുട്ടികൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. മരിച്ച ഫൗസിയയുടെ കൈക്കുഞ്ഞടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത മാർച്ച് ഞായറാഴ്ച 11 മണിയോടെ കറുത്തപറമ്പ് അങ്ങാടിയിൽനിന്ന് ആരംഭിച്ച് ഹോസ്പിറ്റൽ പരിസരത്ത് സമാപിച്ചു. 20 ലക്ഷം രൂപ നൽകാൻ തയാറാവുന്നില്ലെങ്കിൽ അധികാരികളുടെ വീട്ടുപടിക്കൽ അനിശ്ചിതകാല സത്യഗ്രഹമുൾപ്പെടെ സമരവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കമ്മിറ്റി രക്ഷാധികാരിയും കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡൻറുമായ വി.കെ. വിനോദ് ഉദ്‌ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ സവാദ് ഇബ്രാഹിം, ഭാരവാഹികളായ പി.കെ.സി. മുഹമ്മദ്, ഇബ്രാഹിം ചക്കിങ്ങൽ, ജി. അബ്ദുൽ അക്‌ബർ, ശംസുദ്ദീൻ ബാവ, കെ.വി. സുൽഫിക്കർ, സലീം പൊയിലിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.