കോഴി വിതരണം

കൊടുവള്ളി: ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പൗൾട്രി ക്ലബ് കുട്ടികൾക്ക് അഞ്ചുവീതം കോഴികളെയും മൂന്നു കിലോ തീറ്റയും നൽകി. മൃഗസംരക്ഷണ വകുപ്പി​െൻറയും നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഹാജിറ ബീവി, കെ. ശിവദാസൻ, ഡോ. കെ. ചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കുണ്ടുങ്ങര മുഹമ്മദ്, കെ.ടി. നിസാർ എന്നവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. അബ്ദുൽ നാസർ സ്വാഗതവും നസിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.