മഹല്ല് സംഗമവും അനുമോദനവും

കൊടുവള്ളി: മേപ്പള്ളി മഹല്ല് സംഗമവും അവാർഡ് ദാനവും ബഷീർ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ജാബിർ നെരോത്ത് ക്ലാസെടുത്തു. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിൽ വിജയിച്ച യാസിർ, നാസിഹ്, സാഹർ എന്നിവർക്ക് മഹല്ല് കമ്മിറ്റിയുടെ ഉപഹാരങ്ങൾ കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങൾ സമ്മാനിച്ചു. ഒ.കെ.സി. ഇബ്രാഹിം മുസ്ലിയാർ, ഹുസൈൻ, കെ.പി. അബൂബക്കർകുട്ടി ഹാജി, കെ. നൂറുദ്ദീൻ സഖാഫി, അഹമ്മദ് കുട്ടി ഹാജി, എം. ഹമീദ് എന്നിവർ സംസാരിച്ചു. ബഷീർ സഖാഫി സ്വാഗതവും എം. മുഹമ്മദലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.