നവകേരളസൃഷ്​ടിക്ക് തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ കൈത്താങ്ങ്

തിരുവങ്ങൂര്‍: പ്രളയം തകര്‍ത്ത കേരളത്തി​െൻറ പുനര്‍നിർമിതിക്ക് സഹായവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 4,32,622 രൂപയുടെ ചെക്ക് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സുരേഷ് കുമാറിന് സ്‌കൂള്‍ ലീഡര്‍ നമിത കൈമാറി. പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന, പ്രധാന അധ്യാപിക ടി.കെ. മോഹനാംബിക, പി.ടി.എ. പ്രസിഡൻറ് എന്‍.പി. രജീഷ്, മഹേഷ് കുമാർ, കെ. ദീപു, വിനോദ് കാപ്പാട് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.