അവർ ജീവിച്ചിരിപ്പുണ്ട്​: മരിച്ചവർക്ക്​ നിത്യസാക്ഷിയായി ചന്ദ്രൻ എളമ്പിലാട്

നന്മണ്ട: മരിച്ചവർക്ക് ഇതാ ഒരു നിത്യസാക്ഷി. നന്മണ്ട 13ലെ തയ്യൽക്കാരനായ ബാലബോധിനി എളമ്പിലാട്ട് ചന്ദ്രനാണ് (67) മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും സാക്ഷ്യപ്പെടുത്തുന്നത്. രജിസ്ട്രാർ ഓഫിസിൽ സാക്ഷിയാകുന്നവർക്ക് ആധാരമെഴുത്തുകാർ പണം കൊടുക്കും. എന്നാൽ, പ്രതിഫലേച്ഛ കൂടാതെയാണ് ചന്ദ്രൻ സാക്ഷിയാവാൻ മുന്നോട്ടുവരുന്നത്. ഈ കാലഘട്ടത്തിൽ സാക്ഷിയാവാൻ പലർക്കും പേടിയാണ്. വല്ല വയ്യാവേലിയുമായാലോ എന്ന ചിന്തയാണ്. ചന്ദ്രൻ ഇവിടെ വ്യത്യസ്തനാവുകയാണ്. വില്ലേജ് ഓഫിസിൽനിന്നും കിട്ടേണ്ട ആനുകൂല്യം ആർക്കും നിഷേധിക്കപ്പെടരുതെന്ന നിർബന്ധബുദ്ധി സാംസ്കാരിക പ്രവർത്തകനായ ഇദ്ദേഹത്തിനുണ്ട്. പരേതരുടെ ആശ്രിതർക്ക് വേണ്ടിയും നിരാലംബരും നിരാശ്രയമായവർക്ക് വേണ്ടിയും 15 വർഷത്തോളമായി സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും 14ഒാളം സാംസ്കാരിക സംഘടനയുടെ ഭാരവാഹിത്വവും ചന്ദ്രനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.