തമിഴ്​നാട്ടിൽനിന്ന്​ കൈത്താങ്ങ്​

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ തമിഴ്നാട്ടിൽനിന്ന് സഹായമെത്തി. ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള 'സ്നേഹപൂർവം കോഴിക്കോട്' പദ്ധതിയിലാണ് കച്ചേരി, കസബ, ചേവായൂർ വില്ലേജുകളിലെ 197 കുടുംബങ്ങൾക്ക് സഹായമെത്തിയത്. തമിഴ്നാട്ടിലെ കായൽപ്പട്ടണത്തുനിന്ന് കോഴിക്കോട്ടു വന്ന് കച്ചവടംചെയ്യുന്ന കച്ചവടക്കാരുടെ സംഘടനയായ മലബാർ കായൽ വെൽഫയർ അസോസിയേഷൻ കായൽപട്ടണം, മുസ്ലിം ഐക്യ പേരവൈ എന്നിവ ചേർന്നാണ് സഹായം കൈമാറിയത്. പാത്രങ്ങൾ, സ്റ്റൗ, ബക്കറ്റ്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണകർമം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്ററും തമിഴ്നാട്ടിൽ നിന്നുള്ള കായൽപട്ടണം മുസ്ലിം ഐക്യ പേരവൈ പ്രസിഡൻറ് അബുൽ ഹസൻ കലാമിയും ചേർന്ന് നിർവഹിച്ചു. ശുചിത്വ സാക്ഷരത കോഒാഡിനേറ്റർ യു.പി. ഏകനാഥൻ സ്വാഗതവും എനർജി മാനേജ്മ​െൻറ് സ​െൻറർ ജില്ല കോഒാഡിനേറ്റർ ഡോ. എൻ. സിജേഷ് നന്ദിയും പറഞ്ഞു. കൗൺസിലർ ബിജുരാജ് ടി.സി, സെയ്ദ് ഇബ്രാഹിം, അബ്ദുൽ ഖാദർ, എ.എ.സി. നവാസ്, മുഹമ്മദ് ഉസ്മാൻ, ഗ്രീൻ എൻവിറോൺ ഡയറക്ടർ പ്രമോദ് മണ്ണടത്ത്, കരുണ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിക്ടോറിയ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൻ രാജേഷ് എ, ഹരിത കേരളം മിഷൻ ജില്ല കോഒാഡിനേറ്റർ പി. പ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.