ദുരിതാശ്വാസ സഹായ വിതരണം നടത്തി

ദുരിതാശ്വാസ സഹായ വിതരണം നടത്തി മുക്കം: വയലോരം റെസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ അംഗങ്ങളിൽനിന്ന് ശേഖരിച്ച തുക മലയോര മേഖലയിലെ ദുരിതബാധിതർക്ക് വിതരണം ചെയ്തു. ചടങ്ങിൽ കൂമ്പാറ കൽപിനി ഉരുൾപൊട്ടലിൽ ഭർത്താവും മകനും വീടും നഷ്ടപ്പെട്ട ബിന്ദുവിനും പ്രളയത്താൽ വീടുകൾക്ക് കേടുപാട്സംഭവിച്ച കാരമൂല തേക്കുംകണ്ടി ചില്ലകുട്ടി,. ശരീഫ (കാരമൂല കോളനി) എന്നിവർക്കുമുള്ള ധനസഹായവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഏലിയാമ്മ ഇടമൊഴി, വാർഡ് മെംബർ ദീപ സന്തോഷ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെംബർ റോബർട്ട് നെല്ലിക്കത്തിരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.