പഠനോപകരണങ്ങൾ കൈമാറി

കോഴിക്കോട്: ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം 'കുട്ടനാട്ടിലെ കുട്ടികൾക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി കൈകോർത്തു. വിദ്യാലയത്തിലെ വിദ്യാർഥികൾ സംഭാവന ചെയ്ത 3200ഓളം നോട്ടുബുക്കുകൾ, പേനകൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ അർബൻ റിസോഴ്സ് സ​െൻറർ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ഹരീഷ് ഏറ്റുവാങ്ങി. ഈ പുസ്തകങ്ങളും പഠനോപകരണങ്ങളും കുട്ടനാട്ടിലെ സ​െൻറ് അേലാഷ്യസ് എടത്വയിലെ വിദ്യാർഥികൾക്കാണ് കൈമാറുക. കേന്ദ്രീയ വിദ്യാലയം ഈസ്റ്റ്ഹിൽ പ്രിൻസിപ്പൽ പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ. ബാബുരാജൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.