'നിതാഖത്​ പ്രതിസന്ധി നേരിടാൻ സംവിധാനം വേണം'

കോഴിക്കോട്: 13 ലക്ഷം വിദേശികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയിലെ വ്യാപാര മേഖലയിലെ േജാലിക്കാർ സൗദി നടപ്പാക്കിയ ന ിതാഖതിനെത്തുടർന്ന് പിരിഞ്ഞുപോകേണ്ട സാഹചര്യം കേരളത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നെതന്നും ഇതിെന നേരിടാൻ അടിയന്തര സംവിധാനങ്ങൾക്ക് രൂപം നൽകണമെന്നും സൗദി റിേട്ടണീസ് വെൽഫെയർ സൊസൈറ്റിയുെട ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു. കെ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. ജമാൽ ഹാജി അധ്യക്ഷത വഹിച്ചു. ആറ്റേക്കായ പള്ളിക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. എം. മഹമൂദ്, വി. നാസർ, കെ.കെ. സിദ്ദീഖ്, മുഹമ്മദ് കുട്ടി കാരാട്, എം. ബീരാൻ കുട്ടി, ഹനീഫ, എം.പി. അബ്ദുൽഹമീദ്, വി. പൂക്കോയ, പി. മൊയ്തൂട്ടി, മുഹമ്മദ് നല്ലളം, പി.പി. ഖാദർ തുടങ്ങിയവർ സംസാരിച്ചു. പി.വി. ഖാദർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.