ചാത്തമംഗലം ജി.എൽ.പി സ്കൂളിന് ഒരു കോടിയുടെ കെട്ടിടം

ചാത്തമംഗലം ജി.എൽ.പി സ്കൂളിന് ഒരു കോടിയുടെ കെട്ടിടം കുന്ദമംഗലം: തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ ചാത്തമംഗലം ജി.എൽ.പി സ്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.എ. രമേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. നാരായണൻ നമ്പൂതിരി, ശോഭന അഴകത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുനിത, എ. ഗംഗാധരൻ നായർ, ടി.കെ. സുധാകരൻ, ചൂലൂർ നാരായണൻ, ഗോപാലകൃഷ്ണൻ ചൂലൂർ, ഭരതൻ കരിക്കിനാരി, എൻ.പി. ഹംസ മാസ്റ്റർ, എം.ടി. വിനോദ്, മുഹമ്മദ് പാലപ്ര, പി.കെ.ആർ. വർമ, കെ.പി. നളിനാക്ഷൻ, ഗീത പൂമംഗലത്ത്, പി.പി. ഉണ്ണികൃഷ്ണൻ, പി.എം. വാസന്തി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഷാജു കുനിയിൽ സ്വാഗതവും പ്രധാനാധ്യാപകൻ പ്രേമൻ മാസ്റ്റർ നന്ദിയും പറഞ്ഞു. Kgm:-2- ചാത്തമംഗലം ജി.എൽ.പി സ്കൂൾ കെട്ടിടത്തിന് പി.ടി.എ. റഹീം എം.എൽ.എ ശിലാസ്ഥാപനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.