ഒറ്റ കാൻവാസിൽ ആയിരത്തേഴ് പ്രതിഭകൾ; ദേവസ്യയുടെ ചിത്രത്തിന് റെക്കോഡ് തിളക്കം

കോഴിക്കോട്: ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ ഒറ്റ കാൻവാസിൽ വരച്ച ചിത്രകാരനും ശിൽപിയുമായ ദേവസ്യ ദേവഗിരിക്ക് ഖത്തറിൽനിന്നുള്ള അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്. 37 മീറ്റർ നീളമുള്ള കാൻവാസിൽ ലോകത്തെ വിവിധ രാഷ്ട്രത്തലവന്മാരും നൊേബൽ സമ്മാന ജേതാക്കളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകരുമുൾെപ്പടെയുള്ളവരാണ് നിറഞ്ഞുനിൽക്കുന്നത്. എബ്രഹാം ലിങ്കൺ, ഗാന്ധിജി, നെഹ്റു, രവീന്ദ്രനാഥ ടാഗോർ, ഇ.എം.എസ്, വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയാണ് ദേവസ്യ ഒറ്റ കാൻവാസിൽ പെൻ ഡ്രോയിങ്ങിൽ വരച്ചത്. ഇത്രയധികം ചിത്രങ്ങൾ വരക്കാൻ ഒരു വർഷത്തോളം സമയമെടുത്തു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ഖഫീൽ ഖാൻ ദേവസ്യ ദേവഗിരിക്ക് അറേബ്യൻ വേൾഡ് റെക്കോഡി​െൻറ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഗിന്നസ് ദിലീപ്, യാസർ അറഫാത്ത്, സലീം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 40 വർഷത്തിലേറെയായി ചിത്ര-ശിൽപ രംഗത്ത് സജീവമായ ദേവസ്യ ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാധ്യാപന രംഗത്തുനിന്ന് വിരമിച്ചത് അടുത്തിടെയാണ്. ചിത്രം കൂടുതൽ മെച്ചപ്പെടുത്തി ഗിന്നസ് റെക്കോഡിനായി അപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ദേവസ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.