സായാഹ്ന ധർണ നടത്തി

സായാഹ്ന ധർണ നടത്തി മുക്കം: ക്ഷേമ പെൻഷനുകൾ അട്ടിമറിച്ച ഇടതു സർക്കാറിനെതിരെ കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിംലീഗി​െൻറ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സൈക്കിൾപോലും ഇല്ലാത്തവരെ വാഹന ഉടമസ്ഥരാക്കിയും മരിക്കാത്തവരെ കൊന്നും ജനങ്ങളുടെ ജീവിതമാർഗത്തെ ഇല്ലാതാക്കിയിരിക്കുകയാണ് സർക്കാറെന്ന് ധർണ ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ല പഞ്ചായത്തംഗം അഡ്വ. പി.വി. മനാഫ് പറഞ്ഞു. പ്രസിഡൻറ് കെ. കോയ അധ്യക്ഷത വഹിച്ചു. വി.എ. റഷീദ്, ഇ.പി. ബാബു, എം.പി.കെ. അബ്ദുൽ ബർറ്, എ.കെ. സാദിഖ്, പി.എം. സുബൈർ ബാബു, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, നിസാം കാരശ്ശേരി, അബൂബക്കർ ചാലൂളി, എം.കെ. സൈതാലി, എൻ.പി. ഖാസിം, അടുക്കത്തിൽ മുഹമ്മദ് ഹാജി, പി.പി.എസ്. ഷിഹാബ്, റഹൂഫ് കൊളക്കാടൻ, മുനീർ തേക്കുംകുറ്റി, അലി വാഹിദ്, പീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. MKMUC 6 പെൻഷൻ അട്ടിമറിയിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.