പ്രായത്തെയും അറിവിനെയും ആദരിച്ച് എലത്തൂർ പൊലീസ്

എലത്തൂർ: ആയുഷ്ക്കാലം കുടുംബത്തിനും സമൂഹത്തിനും വേണ്ടി കർമനിരതരായ വയോജനങ്ങളെ ആദരിച്ച് എലത്തൂർ പൊലീസ്. വാർധക്യത്തെ വേദനിപ്പിക്കുന്നതിനുപകരം അവരുടെ അനുഭവങ്ങളെയും അറിവുകളെയും ആദരിക്കുകയാണ് വേണ്ടെതന്ന് എൽഡേഴ്സ് പരിപാടി ഉദ്ഘാടനം ചെയ്ത് സിറ്റി ഡെപ്യൂട്ടി കമീഷണർ കെ.എം. ടോമി പറഞ്ഞു. വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ഒാരോ പൗര​െൻറയും കടമയാണെന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നോർത്ത് അസി. കമീഷണർ ഇ.പി. പൃഥീരാജ് അധ്യക്ഷത വഹിച്ചു. തായാട്ട് ബാലൻ മുഖ്യാതിഥിയായിരുന്നു. സ്റ്റേഷൻ പരിധിയിലെ നിരവധി മുതിർന്ന പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു. സംഗീത സംവിധായകരായ ഇ.വി.വത്സൻ, പ്രേംകുമാർ വടകര, ടി.പി. വിജയൻ, കല്ലാരക്കെട്ടിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എലത്തൂർ എസ്.െഎ ടി.വി. ധനഞ്ജയദാസ് സ്വാഗതവും സി.പി.ഒ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.