ഗുണഭോക്തൃ പട്ടികയിലെ ക്രമക്കേടിനെതിരെ വില്ലേജ് ഒാഫിസ് ധർണ

ഗുണഭോക്തൃ പട്ടികയിലെ ക്രമക്കേടിനെതിരെ വില്ലേജ് ഒാഫിസ് ധർണ കക്കോടി: പ്രളയദുരിതാശ്വാസ ഗുണഭോക്തൃ പട്ടികയിലെ അപാകതക്കെതിരെ വില്ലേജ് ഒാഫിസ് മാർച്ചും ധർണയും. ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അധികൃതർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഒാഫിസ് ധർണ നടത്തിയത്. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ധനസഹായത്തിനുള്ള അപേക്ഷകളിൽ വ്യാപകമായ ക്രമേക്കട് നടന്നതായും അർഹരായ നിരവധി കുടുംബങ്ങൾ തഴയപ്പെട്ടതോടെയാണ് ജനങ്ങൾ സംഘടിക്കേണ്ടിവന്നതെന്നും സിദ്ദീഖ് പറഞ്ഞു. കക്കോടി വില്ലേജിൽനിന്ന് ആയിരത്തി നാനൂറോളം പേരുടെ പട്ടിക താലൂക്കിലേക്ക് നൽകിയെങ്കിലും അറുനൂറോളം പേരുടേതു മാത്രമാണ് െതരഞ്ഞെടുക്കപ്പെട്ടത്. ഇതിൽത്തന്നെ സഹായം ലഭിക്കാത്തവരുമുണ്ട്. പ്രളയത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനാൽ സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായിട്ടും അത് ലഭിക്കാത്തവർ പരാതികളുമായി വില്ലേജ് ഒാഫിസുകളിൽ കയറിയിറങ്ങുകയാണ്. പലരും ഉദ്യോഗസ്ഥരുടെയും വാർഡ് അംഗങ്ങളുടെയും മുന്നിൽ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. മലയിൽ ഗിരീഷ് അധ്യക്ഷത വഹിച്ചു. കിഷോർ അറോട്ടിൽ, കെ. സോമനാഥൻ, എൻ.പി. ബിജേഷ്, ഇ.എം. ഗിരീഷ്കുമാർ, എൻ.ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും വളപ്പിൽതാഴം രാജൻ നന്ദിയും പറഞ്ഞു. PADAM: CONGRESS കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വില്ലേജ് ഒാഫിസ് ധർണ ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.