പ്രളയബാധിതർക്ക് കൈത്താങ്ങായി കുട്ടികൾ

കുറ്റ്യാടി: പ്രളയബാധിതർക്ക് സഹായകമായി ഐഡിയൽ സ്കൂൾ കുറ്റ്യാടിയിലെ വിദ്യാർഥികളും അധ്യാപകരും സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ, സ്കൂൾ ലീഡർ നാജിയ റിയാസ്, നിദ ഫാത്തിമ എന്നിവർ ചേർന്നാണ് കൈമാറിയത്. ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എ.സി. ഫിറോസ്, പി. കുഞ്ഞബ്ദുല്ല, കെ.കെ. ഇബ്രാഹീം, ഇ.ജെ. നിയാസ്, ഖാലിദ് മാസ്റ്റർ, കെ.സി. കുഞ്ഞമ്മദ്, പി. ശാന്ത, ടി. ഫൈസൽ, കുഞ്ഞു സൂപി, റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.