കുടുംബ സംഗമം നടത്തി

തിരുവള്ളൂർ: പൈങ്ങോട്ടായി കീഴാറ്റിൽ കുടുംബാംഗങ്ങൾ കുടുംബസംഗമം നടത്തി. കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പടിക്കൽ കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ചുണ്ടയിൽ മൊയ്തു ഹാജി, എ.കെ. അബ്ദുല്ലത്തീഫ്, അലി അയനോത്ത്, റാഫിയ ടീച്ചർ, ലത്തീഫ് നുപ്പറ്റ എന്നിവർ സംസാരിച്ചു. കുടുംബ ജീവിതം എന്ന വിഷയത്തിൽ എസ്.പി. കുഞ്ഞമ്മദ് ക്ലാസെടുത്തു. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നുപ്പറ്റ കുഞ്ഞാമിയെ കീഴാറ്റിൽ കുഞ്ഞമ്മദ് ഹാജി പൊന്നാടയണിയിച്ചു. കീഴാറ്റിൽ കുടുംബത്തെക്കുറിച്ചുള്ള ബുക്ക്ലെറ്റ് എ.കെ.സി കുഞ്ഞമ്മദിന് നൽകി കീഴാറ്റിൽ മൊയ്തു ഹാജി പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.