ഒ.ബി.സി പ്രീമെട്രിക് സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽെപട്ട (ഒ.ബി.സി) വിദ്യാർഥികളിൽനിന്ന് ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ വിദ്യാലയ അധികൃതർ 30നകം ഓൺലൈനായി സമർപ്പിക്കണം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. അപേക്ഷഫോറത്തി​െൻറ മാതൃകയും വിശദാംശങ്ങളും www.bcdd.kerala.gov.in, www.scholarship.itschool.gov.in എന്നീ വെബ്സൈറ്റുകളിലും സ്കൂളുകളിലും ലഭ്യമാണ്. ഫോൺ: 0495 2377786.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.