ജപ്​തി നടപടികൾ നിർത്തിവെക്കണം

കോഴിക്കോട്: പ്രളയദുരിതബാധിതർക്ക് വരുമാന സ്രോതസ്സുകൾ തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ബാങ്കുകളിലെയും മറ്റു ധനകാര്യ സ്ഥാപനങ്ങളിലെയും ജപ്തി-ലേല നടപടികൾ ആറു മാസത്തേക്ക് നിർത്തിവെക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരള ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.സി. മോഹനൻ അധ്യക്ഷത വഹിച്ചു. ബഷാർ പൂവാട്ടുപറമ്പ്, പി. അബ്ദുൽ മജീദ്, സജീവ് വലിയപറമ്പിൽ, ബി.വി. ആഷിർ, സന്തോഷ് തുറയൂർ, വി.പി. സുരേഷ്, ടി.വി.എം. റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.