ജീവനക്കാരെ ഭീഷണിപ്പെടുത്തിയല്ല നവകേരളം കെട്ടിപ്പടുക്കേണ്ടത്​ -പി.ടി. തോമസ് എം.എൽ.എ

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയല്ല, ജനാധിപത്യരീതിയിലാണ് നവകേരളം കെട്ടിപ്പടുക്കേണ്ടതെന്ന് പി.ടി. തോമസ് എം.എൽ.എ. സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി 'നവകേരളം: പ്രളയാനന്തര രാഷ്ട്രീയം'വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറി​െൻറ പ്രളയാനന്തര നവകേരള നിര്‍മിതിക്കായുള്ള നടപടികളില്‍ ആത്മാർഥതയില്ല. ലോകമെങ്ങുമുള്ളവരുടെ സഹായംകൊണ്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാനും എതിരാളികളെ നേരിടാനുമാണ് ശ്രമമെന്നാണ് സര്‍ക്കാര്‍ നടപടികളുടെ തുടക്കം തോന്നിപ്പിക്കുന്നത്. 20 മന്ത്രിമാരെയും സംശയമുള്ളതിനാലാണ് ഒരാള്‍ക്കുപോലും ചുമതല നൽകാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. സര്‍ക്കാറി​െൻറ ഏകോപനമില്ലായ്മയും മുന്‍കരുതല്‍ നടപടികളിലെ വീഴ്ചയുമാണ് പ്രളയക്കെടുതിയുടെ രൂക്ഷത വര്‍ധിപ്പിച്ചതെന്നും റദ്ദാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം തിരിച്ചുകൊണ്ടുവന്ന് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര സാഹിതി ജില്ല ചെയർമാൻ കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, രമേശ് കാവിൽ, സുനിൽ മടപ്പള്ളി, ഇ.ആർ. ഉണ്ണി, നിജേഷ് അരവിന്ദ്, രാജേഷ് കീഴരിയൂര്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.