പെൺകുട്ടിക്ക്​ പീഡനം: പുന്നപ്ര സ്വദേശി പിടിയിൽ

അത്തോളി (കോഴിക്കോട്): പെൺകുട്ടിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അത്തോളി െപാലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന പ്രിയേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അത്തോളിയിൽ ആളൊഴിഞ്ഞ വീട്ടിൽലും പുന്നപ്രയിലെ വീട്ടിലുംവെച്ച് പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായതിനെത്തുടർന്ന് ഉപേക്ഷിച്ചെന്നാണ് പരാതി. പെൺകുട്ടി പട്ടികജാതിക്കാരിയായതിനാൽ എസ്.സി എസ്.ടി. പി.എ ആക്ട് പ്രകാരവും കേസുണ്ട്. പ്രതിയെ സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ പ്രശാന്ത്, എ.എസ്.ഐ രഘു എന്നിവർ അന്വേഷണത്തിന് നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.