ഗതാഗതക്കുരുക്കഴിയാതെ ബാലുശ്ശേരി

ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സംസ്ഥാനപാതയിൽ ബാലുശ്ശേരി ടൗണിൽ ഒാരോ ദിവസം കഴിയുന്തോറും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. ബസ്സ്റ്റാൻഡ് നവീകരണത്തി​െൻറ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാൽ ബസുകൾ തലങ്ങും വിലങ്ങുമായാണ് റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത്. ഇത് ഗതാഗതക്കുരുക്കിന് കൂടുതൽ ഇടയാക്കുന്നുണ്ട്. സ്റ്റാൻഡിലെ പഴയ ഷോപ്പിങ് സ​െൻറർ പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിനായി ഇന്നലെ മണ്ണുമാന്തിയന്ത്രവും മിനിലോറിയും റോഡിൽ നിർത്തിയിട്ടത് ഏറെനേരം ഗതാഗതക്കുരുക്കിനിടയാക്കി. ബാലുശ്ശേരി സി.െഎ കെ. സുഷീർ സ്ഥലത്തെത്തി മിനിലോറി റോഡി​െൻറ അരികിേലക്ക് മാറ്റി നിർത്തിയിടാൻ ആവശ്യപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.