മോചനമില്ലാതെ ബാലുശ്ശേരി തപാൽ ഒാഫിസ്​

ബാലുശ്ശേരി: തകർന്നുവീഴാറായ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന് മോചനമില്ലാതെ ബാലുശ്ശേരി മുഖ്യ തപാൽ ഒാഫിസ്. വാടക കെട്ടിടത്തിൽ കഴിയുന്ന തപാൽ ഒാഫിസ് കെട്ടിടത്തി​െൻറ മുകൾഭാഗം പട്ടികകൾ തകർന്ന് ഒാട് ഇളകിവീഴാറായ നിലയിലാണ്. എേട്ടാളം ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകളാണ് ബാലുശ്ശേരി മുഖ്യ തപാൽ ഒാഫിസിന് കീഴിലുള്ളത്. ഇവിടെ നിന്നെത്തുന്നതും ബാലുശ്ശേരിയിലേക്ക് വരുന്നതുമായ തപാൽ ഉരുപ്പടികൾ നശിക്കാതെ മേൽവിലാസക്കാർക്ക് എത്തിക്കാനുള്ള തത്രപ്പാടിലാണ് ജീവനക്കാർ. മഴ െപയ്താൽ വെള്ളം മുറിയിലേക്ക് നേരെ പതിക്കും. ഇത് തടയാനായി മുറിക്കുള്ളിലും കെട്ടിടത്തിനും മുകളിലുമായി പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചിട്ടുണ്ട്. ഒാരോ വർഷവും പ്ലാസ്റ്റിക് ഷീറ്റിനായി തന്നെ നല്ലൊരു തുക െചലവാകുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. തപാൽ ഒാഫിസിലേക്കായി കൊണ്ടുവന്ന ജനറേറ്റർ പുറത്ത് തുരുെമ്പടുത്ത് നശിച്ചുതീർന്നു. ചിറയ്ക്കൽകാവ് ക്ഷേത്രത്തിനടുത്തെ വാടക കെട്ടിടത്തിലേക്ക് തപാൽ ഒാഫിസ് മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും മേലധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ചിറക്കൽകാവ് ക്ഷേത്രത്തിനു മുന്നിൽ തപാൽ ഒാഫിസിനായി സ്ഥലംവാങ്ങി വർഷങ്ങൾ പിന്നിെട്ടങ്കിലും ഇവിടെ പുതിയ കെട്ടിടം പണിയാനുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ല. സ്ഥലം കാടുപിടിച്ചു കിടക്കുന്ന നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.