നന്മണ്ട 12ലെ മുണ്ടോക്കര പാലം അപകടനിലയിൽ; യാത്രക്കാർ ഭീതിയിൽ

നന്മണ്ട: നന്മണ്ട 12ലെ മുണ്ടോക്കര പാലത്തി​െൻറ കരിങ്കൽ കെട്ടുകൾ ഇളകി അപകടനിലയിലായത് ആശങ്ക ഉയർത്തുന്നു. സൂപ്പി റോഡുമായി ബന്ധിപ്പിക്കുന്ന മുണ്ടോക്കര പാലത്തി​െൻറ കരിങ്കൽകെട്ടുകൾ കനത്ത മഴയിൽ ഇളകി തോട്ടിലേക്ക് പതിച്ചതാണ് പാലത്തിന് ഭീഷണിയായി മാറിയത്. ഇരു ഭാഗത്തെയും കരിങ്കൽകെട്ടായിരുന്നു പാലത്തിന് ബലം നൽകിയിരുന്നത്. കരിങ്കൽ ഇളകിയതോടെ പാലത്തിനിപ്പോൾ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. ജില്ല മേജർ റോഡായ കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 12നും തളി സ്റ്റോപ്പിനുമിടയിൽ ഗതാഗതം തടസ്സപ്പെടുേമ്പാൾ ഈ പാലം വഴിയാണ് ബാലുശ്ശേരിയിലേക്കും നഗരത്തിലേക്കും ബസുകളും മറ്റു വാഹനങ്ങളും കടത്തിവിടുന്നത്. പാലത്തി​െൻറ ബലക്ഷയം ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.