ബാങ്ക് നിയമന വിവാദം; കാക്കൂരിൽ കോൺഗ്രസ്​ 'എ' വിഭാഗം ഭാരവാഹികൾ രാജിവെക്കാൻ തീരുമാനം

കാക്കൂർ: കാക്കൂർ സർവിസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എ വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ല ഭാരവാഹികൾ രാജിവെക്കാൻ തീരുമാനം. ബുധനാഴ്ച ചേർന്ന ഗ്രൂപ് യോഗത്തിലാണ് മുരളി ഗ്രൂപ്പി​െൻറ പിടിവാശിയിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻറ് കെ. മോഹനൻ, വൈസ് പ്രസിഡൻറും ജില്ലാ ക്ഷീര കർഷക പ്രസിഡൻറ് കൂടിയായ ഹരിദാസക്കുറുപ്പ്, ജില്ല സെക്രട്ടറി ഐ.പി രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.കെ. മാധവൻ, സെക്രട്ടറിമാരായ പ്രത്യൂഷ് ഒതയോത്ത്, റാഷിദ് പുറായിൽ, ശ്യാംപ്രസാദ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഉൾപ്പെടെ 35 ഓളം പേർ രാജിവെക്കാൻ തീരുമാനിച്ചത്. കാക്കൂർ സർവിസ് സഹകരണ ബാങ്കിൽ നിലവിലുള്ള രണ്ടു നിയമനങ്ങൾ സമവായത്തിൽ ഇരു വിഭാഗവും പങ്കിടുകയായിരുന്നു. ഇതു പ്രകാരം ഓരോ വിഭാഗവും അവരുടെ നോമിനികളെ നിയമനത്തിന് ശിപാർശ ചെയ്തെങ്കിലും എ വിഭാഗം മുന്നോട്ടുവെച്ച നോമിനിയെ ഡി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ ബാങ്കി​െൻറ നിലവിലെ പ്രസിഡൻറ് അംഗീകരിക്കാത്തതാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു. പതിനൊന്നംഗ ബാങ്ക് ഭരണ സമിതിയൽ എ വിഭാഗത്തിന് അഞ്ച് അംഗങ്ങളാണുള്ളത്. പ്രശ്നത്തിൽ ഡി.സി.സി പ്രസിഡൻറ് ഇരുവിഭാഗവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തീരുമാനത്തെ മറികടന്ന് കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ വെച്ച് എ വിഭാഗം നിർദേശിച്ച നോമിനിക്ക് പകരം ഇതേ വിഭാഗത്തിൽപ്പെട്ട മറ്റൊരാളുടെ നിയമനം അംഗീകരിച്ചതാണ് രാജിക്ക് േപ്രരിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഇതിന് ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ പാർട്ടിയിൽ നിന്നും രാജിവെക്കുമെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.