നേതാക്കൾക്കുനേരെ പൊലീസ് അതിക്രമം; യൂത്ത് ലീഗ് മുക്കത്ത് പ്രതിഷേധപ്രകടനം നടത്തി

നേതാക്കൾക്കുനേരെ പൊലീസ് അതിക്രമം; യൂത്ത് ലീഗ് മുക്കത്ത് പ്രതിഷേധപ്രകടനം നടത്തി മുക്കം: കരിഞ്ചോല ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടമായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ടി.പി.രാമകൃഷ്ണനെ കാണാനും നിവേദനം നൽകാനും അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉൾപ്പെടെയുള്ള മുസ്ലിം യൂത്ത് ലീഗ് നേതാക്കളെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുക്കത്ത് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം ലീഗ് പ്രസിഡൻറ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. വി.പി.എ ജലീൽ അധ്യക്ഷത വഹിച്ചു. സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, റാഫി മുണ്ടുപാറ, നിസാം കാരശ്ശേരി, ഷരീഫ് അക്കരപ്പറമ്പിൽ സംസാരിച്ചു റഹൂഫ്‌ കൊളക്കാടൻ, ഷരീഫ് വെണ്ണക്കോട്, കെ.വി. നവാസ്, നസീർ കടവ്, എം.കെ. യാസർ, മുനീർ തേക്കുംകുറ്റി, പി.പി.എസ് ഷിഹാബ്, ഫസൽ കൊടിയത്തൂർ, കെ.എം. അഷ്റഫലി, യു.കെ ജംഷിദ് എന്നിവർ നേതൃത്വം നൽകി. photo MkMUC 66 നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത സംഭവം: മുക്കത്ത് യൂത്ത് ലീഗ് പ്രതിഷേധപ്രകടനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.