കായികാധ്യാപകർ സമരരീതി മാറ്റുന്നു

കോഴിക്കോട്: സംസ്ഥാനത്തെ കായികാധ്യാപകർ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന നിസഹകരണ സമരരീതി പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ മാറ്റുന്നു. കായികമേളകളുടെ നടത്തിപ്പിൽ കായികാധ്യാപകരുടെ സേവനം സൗജന്യമായി നൽകാൻ ഡിപ്പാർട്മ​െൻറൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കായികമേളകൾ തടസ്സപ്പെടാതെ പ്രതിഷേധം സംഘടിപ്പിക്കാനും സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സുനിൽകുമാർ, ജനറൽ സെക്രട്ടറി എ. മുസ്തഫ, ട്രഷറർ നാരായണൻകുട്ടി, മറ്റു ഭാരവാഹികളായ കെ.യു. ബാബു, ഫാറൂഖ് പത്തൂർ, കെ.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.