സ്​കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ നടത്തി

മുക്കം: ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ െഎ.ടി സാങ്കേതികവിദ്യയുപയോഗിച്ച് സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പ് നടത്തി. ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, മാഗസിൻ എഡിറ്റർ, സ്പോർട്സ് ഹെഡ്, ആർട്സ് ഹെഡ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂളിലെ സാമൂഹ്യപാഠം ക്ലബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് വാർത്തകളും ചാനൽചർച്ചകളും നടത്തി കുട്ടികൾ തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റി. ശാക്കിർ പാലിയിൽ, ധ്രുവ കാന്ത്, വിജിന, മനീഷ, ഫൗസിയ, ഫസീല, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.