ലഹരിക്കെതിരെ പൂനൂർ എച്ച്.എസ്​.എസ്​

താമരശ്ശേരി :- പൂനൂർ ഗവ: ഹയർസെക്കൻ്ററിസ്കൂളിൽ'വിമുക്തി മിഷെെൻ്റ ഭാഗമായി ഭാരത് സ്കൗട്ട്സ്ആൻ്റ്ഗൈഡ്സും താമരശ്ശേരിഎക്സൈസ് വകുപ്പും സംയുകതമായി ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. താമരശ്ശേരി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എവൈസ് പ്രസിഡൻ്റ്പി.പി.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഗൈഡ്സ് യൂനിറ്റ്ലീഡർ ഫെമിന ഷെറിൻ പദ്ധതി വിശദീകരണം നടത്തി. രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സിന് താമരശ്ശേരിസിവിൽഎക്സൈസ്ഓഫീസർഅശ്വന്ത് വിശ്വൻ നേതൃത്വം നൽകി. ബോധവൽക്കരണ പരിപാടി ഒരുവർഷം നീണ്ടുനിൽക്കും. കുടുംബസർവ്വേ, ബോധവൽക്കരണ റാലി, വിവിധ മഝരങ്ങൾ, പഠന ക്ലാസ്സുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിെൻ്റ ഭാഗമായി നടക്കും. ചടങ്ങിൽ വനിത സിവിൽഎക്സൈസ്ഓഫീസർ ലതമോൾ, സിവിൽഎക്സൈസ്ഓഫീസർ നൗഫൽ, പ്രിവൻ്റീവ്ഓഫീസർ ചന്ദ്രൻ കുഴിച്ചാൽ , ജയശ്രീ.എ.എം, ലീന.യു, അബ്്ദുൾ സലാം, മുഹമ്മദ് ഇസ്മയിൽ, വിനീഷ്.ടിതുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പാൾറെന്നിജോർജ്ജ്സ്വാഗതവുംഗൈഡ്സ്ക്യാപ്റ്റൻ ഭിവിഷ.എ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.