വീട് തകർന്ന ചില്ലക്കുട്ടിക്ക്​​ ക്ഷേത്രംവക വീടൊരുങ്ങുന്നു

മുക്കം: പ്രളയത്തിൽ വീട് തകരുകയും വീട്ടുപകരണങ്ങൾ നഷ്ടപ്പെടുകയുംചെയ്ത വൃദ്ധക്ക് ക്ഷേത്രംവക 10 ലക്ഷത്തി​െൻറ വീടൊരുക്കുന്നു. കാരശ്ശേരി പഞ്ചായത്തിലെ കാരമൂല തേക്കുംകണ്ടിയിൽ ചില്ലക്കുട്ടിക്കാണ് മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രം ജനപങ്കാളിത്തത്തോടെ വീട് നിർമിച്ചുനൽകുന്നത്. പഞ്ചായത്തധികൃതരും ക്ഷേത്രഭാരവാഹികളും കൂടിയാലോചന നടത്തി ഗുണഭോക്താവിനെ കണ്ടെത്തുകയായിരുന്നു. വീട് നിർമാണത്തിനുള്ള സ്ഥലമൊരുക്കൽ നടത്തി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ.വിനോദ്, ആലുവതന്ത്ര വിദ്യാപീഠം വർക്കിങ് പ്രസിഡൻറ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രസമിതി ഭാരവാഹികളായ പി.ചന്ദ്രമോഹൻ, ഇ.രാമൻ, സവിജേഷ്, എൻ.ശൈലജ, ഇ.െകെലാസൻ, സുരേഷ്, കമല, മാലതി, ഗോപകുമാർ, കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, അംഗം വി.എൻ.ജംനാസ്, വിവിധ സംഘടനാപ്രതിനിധികളായ എൻ.ചന്ദ്രൻ, കെ.കെ.ഭാസ്കരൻ, കെ.ഷാജികുമാർ എന്നിവർ സംബന്ധിച്ചു. ചില്ലക്കുട്ടിക്കുള്ള െബഡ്ഷീറ്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.