സഹായം നൽകി

കടലുണ്ടി: നവധാര പാലിയേറ്റിവ് സ​െൻററിലെ കിടപ്പുരോഗികൾക്ക് മണ്ണൂർ സർവിസ് സഹകരണ ബാങ്കി​െൻറ സഹായം ബാങ്ക് പ്രസിഡൻറ് പ്രഫ. കെ. ശശിധരൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് നീന മുണ്ടേങ്ങാട്ടിന് കൈമാറി. ലയൺസ് ക്ലബ് എലൈറ്റ് കോഴിക്കോട് സ്പോൺസർ ചെയ്ത കാരിബാഗുകൾ സലാം വാസ്കോ വിതരണം ചെയ്തു. മണ്ണൂർ സർവിസ് ബാങ്ക് ഡയറക്ടർ പി. സബിത മെഡിക്കൽ ഉപകരണങ്ങൾ സമർപ്പിച്ചു. പാലിയേറ്റിവ് സ​െൻററിൽ നടന്ന ചടങ്ങിൽ ചെറുകാട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശ് ബാബു അത്തോളി മുഖ്യാതിഥിയായി. കാക്കാതിരുത്തി കൃഷ്ണൻ, ഡോ. വി.പി. രാധാകൃഷ്ണൻ, ഡോ. വി.പി. മുരളീധരൻ, സി. അബ്ദുറഹ്മാൻ, നന്ദൻ കാക്കാതിരുത്തി, ബിജു നമ്പയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി മുരളീധര ഗോപൻ സ്വാഗതവും ചീഫ് കോഓഡിനേറ്റർ ഉദയൻ കാർക്കോളി നന്ദിയും പറഞ്ഞു. വിവാഹം ഫാറൂഖ് കോളജ്: പരുത്തിപ്പാറ മണ്ണാരക്കൽ വീട്ടിൽ കെ. ശിവദാസ​െൻറയും ഷാജിതയുടെയും മകൾ ശിൽപ ദാസും പാലക്കാട് മുളയൻകാവ് കൃഷ്‌ണ നിവാസിൽ പരേതനായ കൃഷ്ണ​െൻറയും നാരായണിയുടെയും മകൻ അഭിലാഷും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.