ദുരിതാശ്വാസ നിധിയിലേക്ക്: വിദ്യാർഥികൾ തുക നൽകി

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം കൈമാറി മുക്കം: സമ്പാദ്യ പെട്ടിയിലെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥികൾ മാതൃകയായി. ആനയാംകുന്ന് ജി.എൽ.പി സ്കൂളിലെ അനു മുഹമ്മദ്‌ ഹാദി, നദ ഷെറിൻ എന്നിവരാണ് തങ്ങളുടെ സമ്പാദ്യ പെട്ടിയിൽ ഒരുവർഷമായി ശേഖരിച്ചു വരുന്ന മുഴുവൻ പൈസയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സ്കൂൾ അസംബ്ലിയിൽെവച്ച് ഹെഡ്മാസ്റ്റർ വത്സപ്രസാദ്‌ മാസ്റ്റർ സംഭാവന ഏറ്റു വാങ്ങി. photo MKMUC 1 ആനയാംകുന്ന് സ്കൂളിലെ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പ്രധാനാധ്യാപകനെ ഏൽപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.