നാശനഷ്​ടങ്ങൾ കണ്ടറിഞ്ഞ് ലോകബാങ്ക്​, എ.ഡി.ബി സംഘം

കോഴിക്കോട്: പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ ജില്ലയുടെ വിവിധ പ്രദേശങ്ങൾ ലോകബാങ്കി​െൻറയും ഏഷ്യന്‍ െഡവലപ്‌മ​െൻറ് ബാങ്കി​െൻറയും (എ.ഡി.ബി) പ്രതിനിധികള്‍ സന്ദർശിച്ചു. കലക്ടർ യു.വി. ജോസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് എട്ടംഗ സംഘം ദുരിതബാധിത മേഖലകളിലേക്ക് തിരിച്ചത്. രൂക്ഷമായ കെടുതി നേരിട്ട കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലമല, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്, താമരശ്ശേരി ചുരത്തിലെ ചിപ്പിലിതോട്, കൂടരഞ്ഞി കൽപ്പിനി കൂരിയോട് മല, കൂമ്പാറ ഉദയഗിരി എന്നിവിടങ്ങളിലും കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ പ്രളയം നശിപ്പിച്ച ചോണാട് റോഡ്, മുക്കം കടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരങ്ങൾ, ചെറുവണ്ണൂര്‍, മാളിക്കടവ് തുടങ്ങിയ പ്രദേശങ്ങളുമാണ് സംഘം സന്ദർശിച്ചത്. അഗ്രികൾചർ സ്പെഷലിസ്റ്റ് ഹേമങ്ക് കരേലിയ (വാഷിങ്ടൺ), സീനിയർ ഡി.എം. സ്പെഷലിസ്റ്റ് അനൂപ് കാരന്ത് (ഡൽഹി), എൻവയോൺമ​െൻറ് സ്പെഷലിസ്റ്റ് വൈദീശ്വരൻ (ഡൽഹി), വാട്ടർ റിസോഴ്‌സ് സ്പെഷലിസ്റ്റ് ഡോക്ടർ മഹേഷ് പട്ടേൽ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആഗസ്റ്റ് 17നും 21നും ഇടയിലുണ്ടായ അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് സംഘം വിലയിരുത്തി. കട്ടിപ്പാറ വില്ലേജില്‍ കരിഞ്ചോല, പുതുപ്പാടി വില്ലേജില്‍ മട്ടിക്കുന്ന്, കണ്ണപ്പന്‍കുണ്ട്, കിനാലൂര്‍ വില്ലേജില്‍ മങ്കയം, കൂടരഞ്ഞി, പുതുപ്പാറയിലെ ചെമ്പുക്കടവ് പട്ടികവര്‍ഗ കോളനി, താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോട് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് താലൂക്കില്‍ ഏഴുപേര്‍ മരിച്ചു. 37,213 വീടുകളെയും 39,976 കുടുംബങ്ങളെയും പ്രളയം ദുരിതത്തിലാഴ്ത്തി. കാലവര്‍ഷത്തില്‍ ജില്ലയില്‍ 35പേര്‍ മരിച്ചു. 19 വീടുകള്‍ പൂര്‍ണമായും 94 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16 റോഡുകള്‍ തകര്‍ന്നു. മയ്യഴിപ്പുഴ, കുറ്റ്യാടിപ്പുഴ, കോരപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ, കല്ലായിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകി. ആളപായവും നാശനഷ്ടങ്ങളും സംഘത്തിന് മുന്നില്‍ കലക്ടര്‍ വിശദീകരിച്ചു. താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീക്, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസ്, ഡിസാസ്റ്റർ മാനേജ്‌മ​െൻറ് ഡെപ്യൂട്ടി കലക്ടർ എം. റംല, നോഡൽ ഓഫിസർ മലപ്പുറം ആർ.ഡി.ഒ ഡോക്ടർ അരുൺ, ഡെപ്യൂട്ടി കലക്ടർ ജൂബിഷ്, ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംഘത്തെ അനുഗമിച്ചു. കൂടരഞ്ഞിയിൽ വില്ലേജ് ഒാഫിസറും സംഘത്തോടൊപ്പമുണ്ടായിരുന്നു. എന്നാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ ജനപ്രതിനിധികളെ അറിയിക്കാതെയായിരുന്നു സംഘത്തി​െൻറ സന്ദർശനം. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സംഘം സന്ദർശിച്ചില്ലെന്നും ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.