ഗോതമ്പുമായി ബേപ്പൂർ തുറമുഖത്ത് കപ്പലെത്തി

ബേപ്പൂർ: ഗുജറാത്തിൽനിന്ന് ഗോതമ്പുമായി കപ്പൽ എത്തി. 25 കണ്ടെയ്നറുകളിൽ 750 ടൺ ഗോതമ്പുമായാണ് 'ഗ്രേറ്റ് സീ വേമ്പനാട്' ബുധനാഴ്ച ഉച്ചക്ക് തുറമുഖത്തെത്തിയത്. പരിസൺസ് ഗ്രൂപ്പിനുള്ള ഗോതമ്പാണിത്. വൈകീട്ടോടെ കണ്ടെയ്നറുകൾ പൂർണമായും വാർഫിൽ ഇറക്കി. കപ്പൽ വ്യാഴാഴ്ച ഉച്ചയോടെ തിരിച്ചുപോകും. ഗുജറാത്തിൽ കച്ച് ജില്ലയിലെ അദാനി ഗ്രൂപ്പി​െൻറ മുന്ദ്ര തുറമുഖത്തുനിന്ന് കൊച്ചി വഴിയാണ് ബേപ്പൂരിലേക്ക് കപ്പൽ എത്തിയത്. ആദ്യമായാണ് ബേപ്പൂരിൽ കണ്ടെയ്നറിൽ ഗോതമ്പ് ഇറക്കുന്നത്. ഹവേനോ ഷിപ്പിങ് കമ്പനിയാണ് ഗോതമ്പ് എത്തിച്ചത്. ഈ സാമ്പത്തിക വർഷം കൂടുതൽ കണ്ടെയ്നറുകളുടെ നീക്കം ബേപ്പൂർ വഴി നടത്താനാണ് തുറമുഖ വകുപ്പി​െൻറ പദ്ധതി. തീരദേശ കപ്പൽ ഗതാഗതം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി കപ്പൽ കമ്പനികൾക്ക് സർക്കാർ അനുവദിച്ച പുതിയ ആനുകൂല്യങ്ങൾ കൂടുതൽ ചരക്ക് കപ്പലുകൾ ഇവിടെ എത്താൻ പ്രചോദനമായി. കോംട്രസ്റ്റ് കമ്പനിയുടെ ഓട് ഗുജറാത്തിലേക്ക് കയറ്റിഅയക്കാനും അവിടെനിന്ന് കളിമണ്ണ് ഇറക്കുമതി ചെയ്യാനും തുറമുഖ വകുപ്പ് പദ്ധതി ആവിഷ്കരിച്ചുവരുകയാണ്. ബേപ്പൂരിൽനിന്ന് കഴിഞ്ഞവർഷമാണ് കെണ്ടയ്നർ ചരക്ക് നീക്കം ആരംഭിച്ചത്. എന്നാൽ, ചരക്ക് ഇറക്കി ഒഴിഞ്ഞ കണ്ടെയ്നറുകളുമായി കപ്പൽ തിരിച്ചുപോകുന്ന പതിവ് രീതിയിൽനിന്ന് മാറി, ചരക്ക് കയറ്റിയ കണ്ടെയ്നറുകൾ അയക്കുന്നത് ആരംഭിച്ചതോടെയാണ് തുറമുഖം സജീവമായത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 200 മീറ്റര്‍ നീളമുള്ള വാര്‍ഫും കണ്ടെയ്‌നറുകള്‍ക്ക് മാത്രമായി ഗോഡൗണും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് 50 കോടിയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലും ബേപ്പൂരിന് പരിഗണന കിട്ടുമെന്ന് കരുതുന്നു. പുതിയ വാർഫി​െൻറ നിർമാണത്തിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. സില്‍ക്കി​െൻറ 4.2 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും സമീപത്തെ 3.85 ഏക്കര്‍ സ്വകാര്യഭൂമി കണ്ടെടുക്കാനുമുള്ള നീക്കം അവസാനഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.