ജില്ല സബ്​ജൂനിയർ ​ബാൾ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്​ 16ന്​

കോഴിക്കോട്: ജില്ല ബാൾ ബാഡ്മിൻറൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ല സബ്ജൂനിയർ ചാമ്പ്യൻഷിപ് സെപ്റ്റംബർ 16ന് എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 2.1.2003നോ അതിനു ശേഷമോ ജനിച്ച കായിക താരങ്ങൾക്ക് പെങ്കടുക്കാം. ഇൗമാസം 22, 23 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ടീമിനെ ഇൗ ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുക്കും. താൽപര്യമുള്ള ടീമുകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം രാവിലെ ഒമ്പതിന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ല ബാൾ ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് അറിയിച്ചു. ഫോൺ: 9946568085. ബോക്സിങ് ചാമ്പ്യൻഷിപ് കോഴിക്കോട്: ജില്ല അമച്വർ ബോക്സിങ് അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല പുരുഷ/വനിത സബ്ജൂനിയർ/ജൂനിയർ/ യൂത്ത്/സീനിയർ ചാമ്പ്യൻഷിപ് സെപ്റ്റംബർ 19, 20, 21 തീയതികളിൽ പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയിൽ നടക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ നാല് പാസ്പോർട്ട് സൈസ് ഫോേട്ടാ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയത് എന്നിവ സഹിതം 19ന് രാവിലെ എട്ടുമണിക്ക് മുമ്പായി അക്കാദമിയിൽ എത്തണം. മത്സരങ്ങൾ 20, 21 തീയതികളിൽ ഗവൺമ​െൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. ഇൗ ചാമ്പ്യൻഷിപ്പിൽനിന്ന് ഒന്നാംസ്ഥാനം നേടുന്നവർ സബ്ജൂനിയർ ബോയ്സ് വിഭാഗം സെപ്റ്റംബർ 26, 27 തീയതികളിലും സീനിയർ വിഭാഗം ഒക്ടോബർ മാസം 5, 6, 7 തീയതികളിലും കൊല്ലം ആശ്രമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധാനംചെയ്യും. ഫോൺ: 9447538049.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.