താമരശ്ശേരി ശ്രീശങ്കരാചാര്യയിൽ അഡ്മിഷൻ ആരംഭിച്ചു

താമരശ്ശേരി: ശ്രീശങ്കരാചാര്യയുടെ താമരശ്ശേരി കമ്പ്യൂട്ടർ സ​െൻററിൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഈ അധ്യയന വർഷം മുതൽ ജി.എസ്.ടി പരിശീലനം കൂടി ഉൾപ്പെടുത്തി അക്കൗണ്ടിങ് കോഴ്സ് പരിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അക്കൗണ്ടിങ്, മാനേജ്മ​െൻറ് ജോലികൾക്ക് പ്രാപ്തരാക്കുന്ന വൈബ്സ് കോഴ്സിലേക്കുള്ള പ്രവേശനത്തിനും അപേക്ഷിക്കാം. ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, ഹാർഡ്്വെയർ എൻജിനീയറിങ്, ഓട്ടോകാഡ്, ഓഫിസ് ഓട്ടോമേഷൻ തുടങ്ങിയ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നു. കേരളത്തിലെ എല്ലാ സ​െൻററുകളെയും യോജിപ്പിക്കുന്നതിനും അയ്യായിരത്തോളം കമ്പനികൾ ഉൾപ്പെടുത്തുന്നതുമായ കേന്ദ്രീകൃത പ്ലേസ്മ​െൻറ് ഡിവിഷൻ വഴി വിദ്യാർഥികൾക്ക് ജോലിനേടാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കംപ്യൂട്ടർ സ​െൻറർ എന്ന നിലയിൽ ലിംക ബുക്ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സ്ഥാപനമാണ് ശ്രീശങ്കരാചാര്യ. ഫോൺ: 0495 2222780, 8078072775.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.