വിദ്യാലയങ്ങളിലെ ധനസമാഹരണത്തിന് മികച്ച പ്രതികരണം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടത്തുന്ന ധനസമാഹരണത്തിന് ജില്ലയിൽ മികച്ച പ്രതികരണം. രണ്ടു ദിവസങ്ങളിലായാണ് സ്കൂൾ വിദ്യാർഥികളിൽനിന്നും ധനസമാഹരണം നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളിൽനിന്നായി 1,94,63,855 രൂപയാണ് സ്വരൂപിച്ചത്. നടക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 10,05,050 രൂപയാണ് വിദ്യാർഥികൾ ഒരുമണിക്കൂർ സമയം കൊണ്ട് സ്വരൂപിച്ചത്. ജില്ലയിൽ 1067 എൽ.പി, യു.പി, ഹൈസ്കൂളുകളും 125 ഹയർ സെക്കൻഡറി സ്കൂളുകളും ഏഴ് സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളുകളും ധനസമാഹരണത്തിൽ പങ്കാളികളായി. റേഷൻ കാർഡ്: ക്രമീകരണങ്ങൾ വരുത്തി കോഴിക്കോട്: റേഷൻ കാർഡുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ എല്ലാ അപേക്ഷകളും ബുധനാഴ്ചകളിൽ മാത്രമേ സ്വീകരിക്കൂവെന്ന് താലൂക്ക് സ്പ്ലൈ ഓഫിസർ അറിയിച്ചു. പുതിയ റേഷൻ കാർഡിനുള്ള ഓൺലൈൻ അപേക്ഷകൾ മാത്രമേ ബന്ധപ്പെട്ട രേഖകൾ സഹിതം ഓഫിസിൽ ഹാജരാക്കേണ്ടതുള്ളൂ. മറ്റു അപേക്ഷകൾ ഓഫിസിൽ നേരിട്ട് ഹാജരാക്കേണ്ടതില്ല. നടപടികൾ ഓഫിസിൽ പൂർത്തീകരിക്കുന്ന മുറക്ക് അപേക്ഷകന് ഫോൺ സന്ദേശം ലഭിക്കും. സന്ദേശം ലഭിച്ച ശേഷമുള്ള ശനിയാഴ്ചകളിൽ മാത്രം പുതിയ റേഷൻ കാർഡ്/ സർട്ടിഫിക്കറ്റുകൾ ഓഫിസിൽ റേഷൻ കാർഡ് സഹിതം ഹാജരായി കൈപ്പറ്റണം. പഞ്ചായത്തടിസ്ഥാനത്തിൽ ക്യാമ്പുകളിൽ സ്വീകരിച്ച അപേക്ഷകളിൽ പുതിയ റേഷൻ കാർഡുകൾ വിതരണം നടത്തുന്ന തീയതികൾ പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.