കുൽദീപ്​ നയാറി​െൻറ വേർപാട്​: നഷ്​ടമായത്​സ്വാതന്ത്ര്യത്തി​െൻറ കാവലാളെ -സമദാനി

* നയാറുടെ സ്മരണതന്നെ സമരമാണെണ് കെ.ഇ.എൻ. കോഴിക്കോട്: കുൽദീപ് നയാറി​െൻറ വേർപാടോടെ സ്വാതന്ത്ര്യത്തി​െൻറ കാവലാളെയാണ് നഷ്ടമായതെന്നും അദ്ദേഹത്തി​െൻറ ജീവിതം ഇനിയും പ്രചോദനം ചെലുത്തിക്കൊണ്ടിരിക്കുമെന്നും എം.പി. അബ്ദുസമദ് സമദാനി. േഫാറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) ആഭിമുഖ്യത്തിൽ നടന്ന കുൽദീപ് നയാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമ്മിശ്ര ജീവിതത്തി​െൻറ ഏറ്റവും വലിയ വക്താവായ കുൽദീപ് നയാർ പറയുന്നതുപോലെ തന്നെ ജീവിച്ചെന്നും സമദാനി കൂട്ടിച്ചേർത്തു. നയാറുടെ സ്മരണതന്നെ സമരമാണെന്നും അദ്ദേഹത്തി​െൻറ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കാലം ആവശ്യപ്പെടുന്നതെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശവുമൊക്കെ പറയുന്നവരെ അർബൻ നക്സലെന്ന് കുറ്റപ്പെടുത്തി ജയിലിലടക്കുന്ന കാലത്ത് നയാർ നേരത്തെ വിടപറഞ്ഞത് അദ്ദേഹത്തി​െൻറ തടവ് ഒഴിവാക്കിയെന്നും കെ.ഇ.എൻ അഭിപ്രായപ്പെട്ടു. ശുഭപ്രതീക്ഷയിൽ തുടങ്ങിയ മാധ്യമപ്രവർത്തന ജീവിതത്തി​െൻറ അവസാനത്തിൽ നയാർ ഇന്ത്യയുടെ മതേതരത്വത്തി​െൻറ പോക്കിൽ ആശങ്കാകുലനായിരുന്നുവെന്ന് 'മാധ്യമം -മീഡിയവൺ' ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ പറഞ്ഞു. മതേതരത്വത്തിനെതിരായ വെല്ലുവിളി ഹിന്ദുത്വത്തിൽനിന്ന് മാത്രമല്ല. മതേതരവാദികൾ തടയാൻ ശ്രമിക്കാത്തതും പ്രശ്നമാണ്-അദ്ദേഹം പറഞ്ഞു. എൻ.പി. ചെക്കുട്ടി, അഡ്വ. പി.എ. പൗരൻ എന്നിവരും സംസാരിച്ചു. എഫ്.ഡി.സി.എ കേരള ചാപ്റ്റർ സെക്രട്ടറി ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. നോർത് സോൺ സെക്രട്ടറി കെ.സി. അൻവർ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം അഡ്വ. ലൈല അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.