ദുരിതാശ്വാസ ഫണ്ട് പിരിവ്: കുറ്റ്യാടിയിൽനിന്ന് 84 ലക്ഷം

കുറ്റ്യാടി: മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിൽ ലഭിച്ചത് 84 ലക്ഷം. കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ മുഖേനയാണ് ഫണ്ട് സമാഹരിച്ചത്. എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, ഇ.കെ. വിജയൻ, ജില്ല കലക്ടർ യു.വി. ജോസ്, കെ.പി. മോഹൻകുമാർ, ആർ.ഡി.ഒ വി.പി. അബ്ദുറഹ്മാൻ, തഹസിൽദാർ പി.കെ. സതീശ്കുമാർ, കെ.പി. കുഞ്ഞമ്മദ്കുട്ടി, എ.സി. അബ്ദുൽ മജീദ്, സി.എൻ. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, ജില്ല പഞ്ചായത്തംഗം പി.ജി. ജോർജ്, ഒ.വി. ലതീഫ്, സി.എച്ച്. ശരീഫ്, എ.സി. മജീദ്, കെ.പി. കുഞ്ഞമ്മദ്കുട്ടി, വി.പി. മൊയ്തു തുടങ്ങിയർ സംബന്ധിച്ചു. 84 ലക്ഷം ലഭിച്ചതിൽ 33 ലക്ഷവും കുറ്റ്യാടി പഞ്ചായത്ത് പരിധിയിൽനിന്ന് ലഭിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.