ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വാടക നല്‍കാന്‍ സംവിധാനമില്ലെന്ന് തഹസില്‍ദാര്‍

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമല, പുതുപ്പാടി കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട്ടുവാടക നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്ന് താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് വ്യക്തമാക്കി. വാടക നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാറിന് പദ്ധതികളില്ല. ദുരന്തത്തിനിരയായവര്‍ക്കുള്ള വാടകതുക റവന്യൂ വകുപ്പ് നല്‍കുമെന്നുള്ള പ്രചാരണത്തില്‍ കഴമ്പില്ലെന്നും അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരുന്നില്ലെന്നും അതിന് മറ്റു സംവിധാനങ്ങള്‍ ആലോചിക്കുകയാണ് വേണ്ടതെന്നും തഹസില്‍ദാര്‍ പറഞ്ഞു. കണ്ണപ്പന്‍കുണ്ട് ദുരിതബാധിതരടക്കം 23 കുടുംബങ്ങളും കട്ടിപ്പാറയില്‍ 21 കുടുംബങ്ങളുമാണ് വാടകവീടുകളില്‍ താമസിക്കുന്നത്. 4000ത്തോളം രൂപ മാസ വാടക നല്‍കാമെന്ന വ്യവസ്ഥയിലാണ് ദുരന്തത്തിനിരയായവര്‍ക്ക് ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പ് അധികൃതരും മുൻകൈയെടുത്ത് വാടകവീടുകള്‍ കണ്ടെത്തി നല്‍കിയിരുന്നത്. കൂടത്തായി പുഴയില്‍ നിർമിച്ച മാലിന്യ ടാങ്ക് പൊളിക്കണമെന്ന് ആരോഗ്യ വകുപ്പ് താമരശ്ശേരി: പകര്‍ച്ചവ്യാധികള്‍കൊണ്ട് നാട് വലയുമ്പോള്‍ പുഴയില്‍ സ്വകാര്യ ഉടമസ്ഥതയിൽ നിർമിച്ച മാലിന്യ ടാങ്ക് പൊളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതര്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു. കൂടത്തായ് പാലത്തിന് സമീപമാണ് പരസ്യ നിയമ ലംഘനം. ഇവിടെയുള്ള വാടക ക്വാര്‍ട്ടേഴ്‌സിലെ മാലിന്യമാണ് ടാങ്ക് നിര്‍മിച്ച് ഇരുതുള്ളിപ്പുഴയില്‍ തള്ളുന്നത്. കാട് നിറഞ്ഞ ഭാഗത്ത് മണ്ണിനടിയിലായതിനാല്‍ ടാങ്ക് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ മണ്ണ് നീങ്ങിയപ്പോഴാണ് ടാങ്ക് പുറത്തായത്. മാലിന്യം പുഴയില്‍ നേരിട്ട് കലരുന്ന തരത്തിലാണ് ടാങ്ക്. പാലത്തിന് താഴെ ഗ്രാമപഞ്ചായത്തി​െൻറ രണ്ട് കുടിവെള്ള പദ്ധതികള്‍ ഉണ്ട്. ഇവയിലേക്കാണ് ഈ മാലിന്യവും എത്തുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലും നിരവധി കടകളിലുമെല്ലാം ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.