സോഷ്യലിസ്​റ്റ്​ കൂട്ടായ്മയും അനുസ്മരണവും 14ന്

ബാലുശ്ശേരി: സോഷ്യലിസ്റ്റ് പ്രവർത്തകരുടെ കൂട്ടായ്മയായ സമതാ വിചാര കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് കൂട്ടായ്മയും അനുസ്മരണവും നടത്തുന്നു. 14ന് രാവിലെ 10മുതൽ ബാലുശ്ശേരി പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എമാരായിരുന്ന എ.കെ. അപ്പുമാസ്റ്റർ, പി.കെ. ശങ്കരൻ കുട്ടി എന്നിവരെ അനുസ്മരിക്കും. സോഷ്യലിസ്റ്റ് പ്രവർത്തകരായ അരിയിൽ കൃഷ്ണൻ നായർ, എൻ.പി. ബാലൻ മാസ്റ്റർ എന്നിവരെ വീടുകളിൽചെന്ന് ഉപഹാരം നൽകി ആദരിക്കും. അഡ്വ. എം.കെ. പ്രേംനാഥ്, സി. ഹരി തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.