ആദിവാസി ഊരിനെ ദത്തെടുത്ത്​ ഫോർമർ സ്കൗട്ട് ഫോറം നടുവണ്ണൂർ

നടുവണ്ണൂർ: മഴയും പ്രളയവും നാശംവിതച്ച വയനാട് ജില്ലയിലെ ആദിവാസി കോളനിയെ നടുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർമർ സ്കൗട്ട് ഫോറം ദത്തെടുക്കുന്നു. ഫോറത്തി​െൻറ ദശവാർഷിക പരിപാടികളുടെ ഭാഗമായാണ് ദത്തെടുക്കൽ. സർവേയുടെയും പഠനത്തി​െൻറയും അടിസ്ഥാനത്തിൽ പ്രളയാനന്തര ദുരിതമനുഭവിക്കുന്ന ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ ഇട്ടിലാട്ടിൽ ആദിവാസി ഉൗരാണ് ഫോർമർ സ്കൗട്ട് ഫോറം ഒരു വർഷക്കാലം ദത്തെടുക്കുന്നത്. നവകേരള ദൗത്യത്തി​െൻറ ഭാഗമായി ദത്തുഗ്രാമത്തി​െൻറ പുനർനിർമാണവും സമഗ്ര വികസനവുമാണ് ലക്ഷ്യം. ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും അതേപോലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയും കുടിവെള്ളവും ഉൾെപ്പടെയുള്ള മേഖലകളിലും മറ്റ് അടിസ്ഥാന ആവശ്യങ്ങളിലും ഊന്നിയുള്ള ഒരുവർഷത്തെ പ്രവർത്തനങ്ങളാണ് ലക്ഷ്യം. ഇതിനായി ബാപ്പുജി ഓപൺ റോവർ ക്രുവും ഇവരോടൊപ്പം അണിചേരും. പ്രാരംഭമായി ഫോറം കോഴിക്കോട് ജില്ലയിൽ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനകീയ ജലസംഭരണ -സംരക്ഷണ കിണർ റീചാർജിങ് പദ്ധതിയായ 'വർഷായനം'പദ്ധതിയിലൂടെ, ദത്തെടുത്ത ആദിവാസി ഊരിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഇട്ടിലാട്ടിൽ കോളനിയിൽ ചേർന്ന പദ്ധതി രൂപവത്കരണ യോഗത്തിൽ ഫോറം പ്രസിഡൻറ് എം. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഉൗരുമൂപ്പൻ ഇട്ടിലാട്ടിൽ നന്ദൻ, എസ്‌.ടി പ്രമോട്ടർ ഉല്ലാസ് സി.സി, ഷാജുമോൻ, എം. പ്രദോഷ്, കെ.കെ. സുരേഷ്, മനുശങ്കർ, എം. അഖിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.