കരസ്പർശം: സ്കൂൾതല പ്രവൃത്തിപരിചയ മേള

വാണിമേൽ: ക്രസൻറ് ഹൈസ്കൂളിൽ സ്കൂൾതല പ്രവൃത്തിപരിചയ മേള 'കരസ്പർശം 2018'സംഘടിപ്പിച്ചു. റിട്ട. അധ്യാപിക പി. സുരയ്യ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർഥികൾ വിവിധ കരകൗശല വസ്തുക്കൾ നിർമിച്ചു. ഹെഡ്മാസ്റ്റർ സി.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ ഹാജറ, സ്കൂൾ വിദ്യാർഥിയായ നിദാല, അധ്യാപകരായ ടി.പി. അബ്ദുൽ കരീം, ടി.കെ. ആസ്യ, ടി. ബഷീർ, പി.പി. അമ്മദ്, ടി.കെ. അനിഷത്ത് എന്നിവർ സംസാരിച്ചു. മകളെ പീഡിപ്പിക്കാൻ സഹായം ചെയ്ത കേസ്: മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം നാദാപുരം: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിക്കാൻ സഹായം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിള അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയും പ്രസ്താവനയിൽ പറഞ്ഞു. മാതാവി​െൻറ പിന്തുണയോടെ കേരളത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ കുട്ടി പീഡനത്തിനിരയായെന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാമുള്ള കുട്ടി അഞ്ചു പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇപ്പോൾ മാതാവ് മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കു പുറമെ നാലുപേർ കൂടി പിടിയിലാവാനുണ്ട്. ഇവരെ എത്രയുംപെെട്ടന്ന് അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷനും ഡി.വൈ.എഫ്.ഐയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.