ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യകുടുക്ക നല്‍കി സഹോദരങ്ങള്‍

കൂടരഞ്ഞി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യകുടുക്ക സമര്‍പ്പിച്ച് ഇരട്ടകളായ സഹോദരങ്ങള്‍. കൂമ്പാറ ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന ജാസിം ഉമര്‍, ഹാഷിം ഉമര്‍ എന്നിവരാണ് തങ്ങളുടെ കൊച്ചു സമ്പാദ്യം സ്‌കൂള്‍ പ്രധാനാധ്യാപകൻ കെ.സി. ടോമിക്ക് കൈമാറിയത്. മരഞ്ചാട്ടി പാറമ്മല്‍ ഉമൈറി​െൻറ മക്കളാണ് ഇവർ. ഇവരുടെ സമ്പാദ്യക്കുടുക്കയില്‍ ആയിരത്തിലേറെ രൂപയാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ വകുപ്പി​െൻറ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം കുട്ടികളില്‍നിന്ന് ശേഖരിച്ച തുക നിശ്ചിത അക്കൗണ്ടില്‍ നിക്ഷേപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.